കൂത്തിലും മോണോ ആക്ടിലും ഹാട്രിക് അടിച്ച് കൃഷ്ണനുണ്ണി

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചാക്യാർ കൂത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്ന് വർഷം എ ഗ്രേഡ് വാങ്ങി ഹാട്രിക് നേട്ടം കൈവരിച്ചിരിക്കുകയാണ് എസ്. കൃഷ്ണനുണ്ണി. കഴിഞ്ഞ രണ്ടു വർഷങ്ങളായി മിമിക്രിയിലും എ ഗ്രേഡ് നേടിയിട്ടുണ്ട് പത്തനംതിട്ട കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയായ കൃഷ്ണനുണ്ണി.

1996ൽ സംസ്ഥാനത്തെ കലാപ്രതിഭയായിരുന്ന ഡോ. ജി.കെ ശ്രീഹരിയുടേയും ഡോ. അശ്വതിയുടേയും മകനാണ്. 

News Summary - Krishnanunni scores hat-trick in koothu and mono act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.