ഇരിങ്ങാലക്കുട: കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ലയാണ് തൃശൂർ. കലാമണ്ഡലം ഹൈദരാലി അടക്കം നിരവധി പ്രതിഭകളെ കേരളത്തിന് സമ്മാനിച്ച ജില്ല. നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യരുടെ ജന്മനാടായ ഇരിങ്ങാലക്കുടയിലാണ് കീർത്തിപെറ്റ കലാമാമാങ്കമായ സ്കൂൾ കലോത്സവത്തിന്റെ ജില്ലതല മത്സരങ്ങൾ അരങ്ങേറുന്നത്. പക്ഷേ, പറഞ്ഞിട്ടെന്താ, ഏറെ ആകർഷകമായ കഥകളി മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളില്ല. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിഭാഗത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് മത്സരത്തിനെത്തിയത്.
ഹൈസ്കൂൾ തലം ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. പെൺകുട്ടികളാകട്ടെ രണ്ടുപേരും. തൃശൂർ സി.എം.എസ് സ്കൂളിൽനിന്നുമെത്തിയ പ്രയാഗ് പി. കുമാർ ആണ് മത്സരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പ്രയാഗിന്റെ അച്ഛൻ കലാമണ്ഡലം പ്രദീപ് കുമാറാണ് പരിശീലിപ്പിച്ചത്.
കേരള കലാമണ്ഡലത്തിൽ അധ്യാപകനാണ് പ്രദീപ് കുമാർ. പ്രയാഗിന്റെ മൂത്ത സഹോദരൻ പ്രണവ് പി. കുമാറാണ് മത്സരത്തിൽ ചെണ്ടയിൽ താളമിട്ടത്. എറണാകുളം മഹാരാജാസ് കോളജിൽ ഡിഗ്രി രണ്ടാംവർഷ വിദ്യാർഥിയാണ് പ്രണവ്. അമ്മ മല്ലികയും പ്രദീപ് കുമാറിന് കീഴിൽതന്നെ കഥകളി അഭ്യസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.