പയ്യൻകുളത്തെ ജയചന്ദ്രൻ നിർമിച്ച തെയ്യത്തിന്‍റെ ശിൽപം

കരവിരുതില്‍ വിരിയുന്ന ജയചന്ദ്ര ശിൽപങ്ങൾ

നീലേശ്വരം: ലോക്ഡൗണ്‍ കാലഘട്ടത്തില്‍ എല്ലാവരും വിരസതയില്‍ വിഹരിക്കുമ്പോള്‍ ശിൽപകലയില്‍ പുതുമ തേടുകയാണ് ജയചന്ദ്രന്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്തിൽ പയ്യംകുളത്തെ യുവാവി‍െൻറ കരവിരുതില്‍ വിരിയുന്നത് ജീവന്‍ തുടിക്കുന്ന ശിൽപങ്ങളും ചിത്രങ്ങളും. അടച്ചിടല്‍ കാലത്ത് വിരല്‍തുമ്പിലെ വിസ്മയത്തില്‍ സമയം കൊല്ലുന്നവര്‍ക്കിടയില്‍, സജീവമാകാന്‍ തന്നെയാണ് യുവാവി‍െൻറ തീരുമാനം. പാഴ്വസ്തുക്കൾ കൊണ്ടാണ് മിക്ക ശില്‍പങ്ങളും നിർമിക്കുന്നത്.

ഗാനരചനയും ചിത്രരചനയും എല്ലാം ചേര്‍ത്ത് ലോക്ഡൗൺ ജീവിതം കലക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന ചിരട്ടകള്‍കൊണ്ട് പൂക്കള്‍ നിർമിച്ചായിരുന്നു ശിൽപ നിർമാണത്തിലെ തുടക്കം. പിന്നീട് ക്രിസ്മസ് പുതുവത്സര ആഘോഷത്തി‍െൻറ ഭാഗമായി ഏഴടിയോളം ഉയരമുള്ള ക്രിസ്മസ് അപ്പൂപ്പ‍െൻറ ശിൽപവും ചെറുവയലടുക്കം കാവില്‍ ഒറ്റക്കോല മഹോത്സവത്തി‍െൻറ പ്രചാരണാർഥം നിര്‍മിച്ച വിഷ്ണുമൂര്‍ത്തിയുടെ ശില്‍പവും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

സംസ്ഥാന എക്‌സൈസ് വകുപ്പി‍െൻറ 'വിമുക്​തി'യുടെ ലഹരി ബോധവത്​കരണത്തിനുവേണ്ടിയും ഇദ്ദേഹം ശിൽപങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തെയ്യവും പ്രകൃതിയും രാഷ്​ട്രീയ പ്രമുഖരും ഒക്കെ ജയചന്ദ്ര‍​െൻറ ചിത്രകലയില്‍ നിറഞ്ഞുനില്‍ക്കുന്നു. പയ്യംകുളം എഴുത്തച്ഛന്‍ സ്മാരക വായനശാലയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ജയചന്ദ്രന്‍, നിരവധി വേദികളിലൂടെ ജനശ്രദ്ധ നേടിയ വായനശാലയുടെ 'മേടപ്പത്ത്' എന്ന നാടകത്തിലെ അഭിനേതാവുമായിരുന്നു. സിനിമ മേഖലയില്‍ പ്രവേശിച്ച് ഒട്ടേറെ സിനിമകളുടെ പിന്നിലുള്ള ആർട്ട് വർക്കിൽ പങ്കാളിയാകാനും കഴിഞ്ഞു. 'ദൃശ്യം' സിനിമയിൽ പ്രവർത്തിച്ചത് മറക്കാൻ പറ്റാത്ത അനുഭവമാണ്.

Tags:    
News Summary - jayachandran makes beautiful sculptures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT