നാലാം വർഷവും തുടർച്ചയായി ഹഫ്ന ഫർഹ

തൃശൂർ: തുടർച്ചയായി നാലാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് മലപ്പുറത്തു നിന്നുള്ള ഹഫ്‌ന ഫർഹ. കഴിഞ്ഞ വർഷങ്ങളിൽ അറബി ഗാനം, മാപ്പിള പാട്ട്, ഒപ്പന എന്നീ ഇനങ്ങളിലാണ് എ ഗ്രേഡ് നേടിയത്. ഈ വർഷം എച്ച്.എസ്.എസ് ലളിത ഗാനത്തിലും എ ഗ്രേഡ് നേടി കഴിവ് തെളിയിച്ചിരിക്കുകയാണ് ഹഫ്‌ന. നീന ശബരീശിന്റെ വരികൾ ബാബു രാജ് വടക്കാഞ്ചേരിയാണ് ചിട്ടപ്പെടുത്തി പരീശീലിപ്പിച്ചത്. മലപ്പുറം കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷവും മാപ്പിള പാട്ടിൽ സംസ്ഥാന വിജയിയാണ്. കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമിയിൽ നിന്ന് നാല് വർഷ മാപ്പിള പാട്ട് പരിശീലന കോഴ്സ് എ ഗ്രേഡോടെ പാസായിട്ടുണ്ട്. പതിനാലാം രാവ്, പട്ടുറുമാൽ തുടങ്ങിയ ടി.വി റിയാലിറ്റി ഷോകളിൽ ഫൈനൽ മത്സരാർഥിയായിരുന്നു.

ഒൻപത് വർഷമായി ബാബു രാജ് വടക്കാഞ്ചേരിയുടെ കീഴിൽ കർണാട്ടിക് സംഗീതവും ബക്കർ മാറഞ്ചേരിയുടെ കീഴിൽ ഹാർമോണിയവും പരിശീലിക്കുന്നുണ്ട്... കാടാമ്പുഴ കരേക്കാട് സ്വദേശികളായ സബീദ, മുഹമ്മദ്‌ അലി അധ്യാപക ദമ്പതികളുടെ മകളാണ്. സഹോദരി ഹംദ ഫർഹയും ജില്ലാ കലോത്സവ വേദിയിൽ മികവ് തെളിയിച്ചിട്ടുണ്ട്. വെള്ളയിൽ അബൂബക്കർ, മുഹ്സിൻ കുരിക്കൾ എന്നിവർ ഗുരുക്കന്മാരാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.