സംവിധായിക നീലം മാൻസിങ്
തൃശൂർ: ഒരാഖ്യാനം നാടകമാകുമ്പോൾ രൂപത്തിലും ഭാവത്തിലും പുതുമയുള്ള മറ്റൊരു കലാരൂപം പ്രേക്ഷകർക്ക് മുന്നിലെത്തുകയാണെന്നും അവിടെ ഭാഷക്കല്ല, കഥയുടെ ആത്മാവിനാണ് പ്രാധാന്യമെന്നും സംവിധായിക നീലം മാൻസിങ് ചൗധരി. അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് രാമനിലയം ഫാവോസ് വേദിയിൽ നടന്ന ‘ആർട്ടിസ്റ്റുമായി മുഖാമുഖം’ സെഷനിൽ സംവദിക്കുകയായിരുന്നു അവർ.
നാടകത്തിന്റെ ദൃശ്യഭാഷയും ആന്തരിക സന്ദേശവും മനസിലാക്കുന്നതിന് സംവിധായിക നീലം മാൻസിങ് ചൗധരിയുമായി നടന്ന സംവാദം അവസരമൊരുക്കി. ‘ഹയവദന’യുടെ അവതരണ ശൈലി വ്യത്യസ്തമാണെന്നും അതിന്റെ ഗഹനത എളുപ്പത്തിൽ ഗ്രഹിക്കാൻ പ്രേക്ഷകർക്ക് കഴിയില്ല എന്നതും ചൗധരി തുറന്നുപറഞ്ഞു.
അതിനാൽ തന്നെ നാടകം മനസിലാക്കാനും അനുഭവിക്കാനും പ്രേക്ഷകർ തുറന്ന മനസോടെ സമീപിക്കണമെന്നും ചൗധരി അഭിപ്രായപ്പെട്ടു. സെഷനിൽ പങ്കെടുത്ത പ്രശസ്ത നാടകസംവിധായിക അനുരൂപ റോയി തന്റെ ‘ദി നൈറ്റ്സ്’ എന്ന നാടകത്തെക്കുറിച്ച് പ്രേക്ഷകരുമായി സംവദിച്ചു.
ഇന്ത്യൻ കലയുടെ പൈതൃകം, നാടകവേദിയിലെ പ്രകടനങ്ങൾ, കലയുടെ തത്ത്വചിന്താ ദിശകൾ തുടങ്ങിയവയെ കുറിച്ച് ആഴത്തിൽ ചർച്ച നടന്നു. അറേബ്യൻ നൈറ്റ്സ് കഥകളുടെ ആധുനിക പുനർവായനയെന്ന നിലയിലും ‘ദി നൈറ്റ്സ്’ ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.