തൃശൂർ: ഉറൂബിന്റെ "അമ്മയുടെ സ്വാതന്ത്ര്യം" എന്ന കഥ കഥാ പ്രസംഗത്തിലൂടെ കൊല്ലം ആവണീശ്വരം എ. പി. പി. എം. വി. എച്ച്. എസ്. എസിലെ ലെ കുട്ടികൾ സംസ്ഥാന കലോത്സവത്തിലെ എ ഗ്രേഡ് നേടി. ശ്രേയസ്, നന്ദനുണ്ണി, കാശിനാഥൻ, അഭിരാജ് എന്നിവരുടെ പക്കമേളത്തിൽ ഭാമ രഞ്ജിത്താണ് കഥ പറഞ്ഞത്. മറ്റു ടീമുകളിൽ നിന്ന് വിഭിന്നമായി വാദ്യോപകരണങ്ങളിൽ ഫ്‌ളൂട്ട് ഉപയോഗിച്ചത് കഥാപ്രസംഗത്തിന് വൈവിധ്യമേകി.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ് ജേതാവ് ജെ. എസ് ഇന്ദുവാണ് പരിശീലനം നൽകിയത്. തുടർച്ചയായി സംസ്ഥാന സ്കൂൾ കലോൽസവങ്ങളിലും കേരളോത്സവങ്ങളിലും കേരള യൂണിവേഴ്സിറ്റി, എം.ജി യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ഒന്നാംസ്ഥാനം നേടിയ കലാകാരിയാണ് ഇന്ദു. വി. സാoബ ശിവൻ സ്മാരക അഖില കേരള കഥപ്രസംഗ മൽസരത്തിൽ തുടർച്ചയി വിജയിച്ച ഇന്ദുവിന് ആർ.പി പുത്തൂർ സമരക സംസ്ഥാന തല പ്രഥമ യുവ കാഥിക പ്രതിഭ പുരസ്‌കാരം, വി.സാoബശിവൻ സ്മാരക ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ പ്രഥമ യുവ കഥിക പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അതേ വേദിയിൽ താൻ പരിശീലിപ്പിച്ച കുട്ടികളുമായി എത്താൻ കഴിഞ്ഞെന്ന അപൂർവ നേട്ടവും ഇന്ദു പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.