സുബീഷ് യുവ

'ക്യാമറാ കൊകല്'; ജീവിതാനുഭവങ്ങളുടെ കനലെരിയുന്ന അട്ടപ്പാടി ഗോത്രമണ്ണിലൂടെ ഒരു യാത്ര

ജീവിതാനുഭവങ്ങളുടെ കനലെരിയുന്ന അട്ടപ്പാടിയിലെ ഇരുള ഗോത്രത്തിജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് സുബീഷ് യുവയുടെ ഫോട്ടോ പ്രദർശനമായ 'ക്യാമറാ കൊകല്'. ഒരു മാസത്തോളം ഗോത്രജീവിതത്തോടൊപ്പം സഞ്ചരിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പ്രദർശനത്തിൽ.


(പ്രദർശനത്തിലെ ചിത്രങ്ങളിലൊന്ന്)

 'കേരളത്തിലെ ആദിവാസികളെ കുറിച്ചോർക്കുമ്പോൾ ദാരിദ്ര്യ രേഖയുടെ അളവുകോൽ ഓർമവരും. കൃഷിയിടങ്ങളെ കുറിച്ചും നിലനിൽപ്പിന് വേണ്ടിയുള്ള സമരങ്ങളെ കുറിച്ചും ഓർമവരും. അങ്ങനെ നാടും ജീവിതവും അടച്ചുപൂട്ടിയ ഒരു കാലത്ത് കാടും മേടും ഉണർന്നിരുന്ന ജീവിത ചിത്രങ്ങളിലൂടെയാണ് ഈ യാത്ര' -സുബീഷ് യുവ പറയുന്നു.


(പ്രദർശനത്തിൽ നിന്ന്)

 

കോഴിക്കോട് ലളിതകലാ ആർട്ട് അക്കാദമിയിൽ മാർച്ച് 31 വരെയാണ് പ്രദർശനം. അട്ടപ്പാടിയിൽ നിന്നും വന്ന മണികണ്ഠനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.


(അട്ടപ്പാടി സ്വദേശി മണികണ്ഠൻ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു)

 

കോഴിക്കോട് പയ്യോളി സ്വദേശിയാണ് സുബീഷ് യുവ. യാത്രയോടും ഫോട്ടോഗ്രഫിയോടും ഏറെ താൽപര്യം. ഇരുപതോളം ചെറു സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ചിത്രസംയോജനവും നിർവഹിച്ചു. ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, എഡിറ്റിങ് മേഖലകളിൽ പതിനൊന്ന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - camera kokal subeesh yuva photo exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.