ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി; വില 450 കോടി രൂപ

ലണ്ടൻ: നാല്​ ബാസ്​കറ്റ്​ ബോൾ കോർട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി- വില 6.2​ കോടി ഡോളർ​ (450 കോടി രൂപ). 70 കൂറ്റൻ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റർ ചിത്രം ബ്രിട്ടീഷ്​ ചിത്രകാരൻ സച്ച ജഫ്​രിയുടെയാണ്​. വാങ്ങിയത്​ ദുബൈയിൽ താമസിച്ചുവരുന്ന ഫ്രഞ്ച്​ പൗരൻ ആന്ദ്രെ അബ്​ദൂനും. തിങ്കളാഴ്ച നടന്ന ലേലത്തിലാണ്​ 70 ഭാഗങ്ങളും അബ്​ദൂൻ സ്വന്തമാക്കിയത്​.

ദുബൈയിലെ അറ്റ്​ലാന്‍റിസ്​: പാം ഹോട്ടലിൽ പ്രദർശനത്തിന്​ വെച്ച ചിത്രം ഭാഗങ്ങളാക്കി വിൽക്കാനായിരുന്നു പദ്ധതി. എന്നാൽ, ക്രിപ്​റ്റോ കറൻസി വിൽപന രംഗത്ത്​ സജീവമായ അബ്​ദൂൻ ഇത്​ സ്വന്തമാക്കുകയായിരുന്നു. മൂന്നു കോടി ഡോളർ ലഭിക്കുമെന്നായിരുന്നു സച്ച ജഫ്​രിയുടെ പ്രതീക്ഷ. 140 രാജ്യങ്ങളിൽനിന്നുളള കുട്ടികൾ വരച്ച ചിത്രങ്ങൾ ചേർത്ത്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ കൂറ്റൻ പെയിന്‍റിങ്​ പൂർത്തിയാക്കിയത്​. 

Tags:    
News Summary - British artist sells world's largest painting The Journey of Humanity for $62m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.