അമ്ന നിയ

രണ്ടാം തവണയും എ ഗ്രേഡ് നേടി അംന നിയ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും എ ഗ്രേഡ് നേടി അംന നിയ. അറബിക് ഉപന്യാസ മത്സരത്തിലാണ് അംന നിയ എ ഗ്രേഡ് നേടിയത്.

കോഴിക്കോട് എസ്.എൻ.എച്ച്.എസ്.എസ് തിരുവള്ളൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കോഴിക്കോട് ജില്ലാ കലോത്സവങ്ങളിൽ മൂന്ന് വർഷമായി സ്റ്റേജ് മത്സരങ്ങളിലും രചനാ മത്സരങ്ങളിലും തിളങ്ങിയ അംന നിയ രണ്ടാം തവണയാണ് സംസ്ഥാന തല മത്സരത്തിലെത്തുന്നത് . എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അറബിക് പ്രശ്നോത്തരിയിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

അറബിക് അധ്യാപികയും മാതാവുമായ ഷമീമ ടീച്ചറുടെയും സ്കൂളിലെ അധ്യാപകരുടേയും പൂർണ പിന്തുണയിലാണ് അംന നിയ നേട്ടങ്ങൾ കൈവരിക്കുന്നത്. പിതാവ് കോച്ചേരി മൊയ്‌തു മാസ്റ്ററും എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്.

Tags:    
News Summary - Amna Niya gets A grade for the second time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.