സംസ്ഥാന കലോത്സവ വേദിയിൽ ഹാട്രിക് തികച്ച് ആമിന

തൃശൂർ: സംസ്ഥാനത്തിന്‍റെ തെക്കേയറ്റമായ വിതുരയിൽ നിന്ന് ആമിന തൃശൂരിലെ കലോത്സവ വേദിയിലെത്തിയത് ഹാട്രിക്കിന്‍റെ തിളക്കത്തിലാണ്. വിതുര വി ആൻഡ് എച്ച്.എസ്.എസിൽ പഠിക്കുന്ന ഈ പത്താംക്ലാസുകാരി മൂന്നാം തവണയാണ് തുടർച്ചയായി സംസ്ഥാന കലോത്സവത്തിലെത്തുന്നതും എ ഗ്രേഡുമായി മടങ്ങുന്നതും. നേരത്തേ രണ്ടു തവണയും ചമ്പു പ്രഭാഷണത്തിനാണ് എ ഗ്രേഡ് ലഭിച്ചതെങ്കിൽ ഇത്തവണ പ്രസംഗത്തിനാണ് തിരുവനന്തപുരം ജില്ലയിൽ ഒന്നാമതെത്തി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്.

കേരള സംസ്ക്കാരത്തിൽ കലകളുടെ പ്രാധാന്യം എന്ന വിഷയത്തിലായിരുന്നു പ്രസംഗ മത്സര വിഷയം. ജില്ലാ തലത്തിൽ ഗസയുടെ ദുരിതം പറഞ്ഞ് ജില്ലയിൽ ആമിന ഒന്നാമതെത്തിയിരു്നു. വെടി നിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗസയിലേയും ഫലസ്തീനിലേയും കുഞ്ഞുമക്കളെ കൊന്നൊടുക്കുന്ന ഇസ്രാായേലിന്‍റഎ കൊടുംക്രൂരത ആമിന തുറന്നുകാട്ടി. ഒന്നാം ലോക മഹായുദ്ധവും രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ല അവസ്ഥയും തുറന്നുകാട്ടുന്നതായിരുന്നു പ്രസംഗം.

ഓട്ടോറിക്ഷ ഡ്രൈറായ അബ്ദുൽ ജലീലിന്‍റെയും നിജാ ബീഗത്തിന്‍റെയും രണ്ടാമത്തെ മകളാണ് ആമിന.      

Tags:    
News Summary - Amina completes hat-trick at state art festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.