പബ്ലിക് ലൈബ്രറി മിനി തീയറ്ററും ചലച്ചിത്രമേളയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായ് പുപുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായ് കോട്ടയം പബ്ലിക് ലൈബ്രറി. പ്രതിവാര സിനിമാ പ്രദർശനവും ചലച്ചിത്രോത്സവവും സിനിമാ ചർച്ചയുമടക്കം ലക്ഷ്യമിട്ട് രൂപീകരിച്ച ചിത്രതാരക സാംസ്കാരിക വേദിയുടെയും ആധുനിക സജ്ജീകരണങ്ങളുള്ള മിനി തീയറ്ററിന്റെയും ചലച്ചിത്ര മേളയുടെയും ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജനുവരി രണ്ടിന് വൈകീട്ട് നാലിന് നിർവഹിക്കും.

ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും ന്യൂവേവ് ഫിലിം സൊസറ്റിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന മേളയിൽ എട്ടു പ്രമുഖ മലയാള സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും..ലോക ക്ലാസിക്കുകളും കലാമൂല്യമുള്ള മലയാള സിനിമകളും കാണാനും പഠിക്കാനും ചർച്ച ചെയ്യാനും ചലച്ചിത്രാസ്വാദകർക്ക് അവസരമൊരുക്കുകയാണ് ചിത്രതാര സാംസ്കാരികവേദിയെന്ന് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അറിയിച്ചു.

പ്രദർശിപ്പിക്കുന്ന സിനിമകൾ

ജനുവരി രണ്ട് രാവിലെ 9,30 - ഓളവും തീരവും 11.45 -പുലിജന്മം , 2ന് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ , 6.30ന് എലിപ്പത്തായം.ജനുവരി മൂന്ന് - രാവിലെ 10- തമ്പ് , 1.20 -അനുഭവങ്ങൾ പാളിച്ചകൾ. 4ന് ന്യൂസ്പേപ്പർ ബോയ്, 6.30ന് കുട്ടിസ്രാങ്ക്

Tags:    
News Summary - Adoor Gopalakrishnan will inaugurate the Public Library Mini Theater and Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT