ബംഗാളിൽ യുവമോർച്ച നേതാവ്​ വെടിയേറ്റ്​ മരിച്ചു; പിന്നിൽ തൃണമൂലെന്ന്​ ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ യുവമോർച്ച നേതാവിനെ അജ്ഞാതർ വെടിവെച്ച്​ കൊന്നു. നോർത്ത്​ ദിനജ്​പൂർ ജില്ലയിലെ ഇറ്റാഹർ സ്വദേശിയായ മിഥുൻ ഘോഷാണ്​ സ്വന്തം വീടിന്​ പുറത്ത്​വെച്ച്​ വെടിയേറ്റ്​ മരിച്ചത്​. കൊലപാതകത്തിന്​ പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന്​ ബി.ജെ.പി ആരോപിച്ചു. എന്നാൽ ആ​രോപണം നിഷേധിച്ച്​ തൃണമൂൽ രംഗത്തെത്തി.

ഞായറാഴ്ച രാവിലെ 11മണിക്ക്​ രാജ്​ഗ്രാമത്തിലെ വീടിന്​ മുമ്പിൽ നിൽക്കവേ മോ​ട്ടോർ സൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർത്ത്​ കടന്ന്​ കളയുകയായിരുന്നു. ഉടനെ റായ്​ഗഞ്ചിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഘോഷിന്‍റെ കൊലപാതകം ജില്ലയിൽ വലിയ രാഷ്​ട്രീയ ചർച്ചകൾക്കാണ്​ വഴിവെച്ചത്​. അക്രമികളെ തൃണമൂൽ നേതാക്കളാണ്​ സംരക്ഷിക്കുന്നതെന്ന്​ ബി.ജെ.പി ജില്ല നേതാക്കൾ ആരോപിച്ചു. ഘോഷിന്​ നേരെ മുമ്പും വധഭീഷണികൾ ഉണ്ടായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വസുദേവ്​ സർക്കാർ കുറ്റപ്പെടു​ത്തി.

എന്നാൽ പാർട്ടിക്ക്​ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന്​ തൃണമൂൽ എം.എൽ.എ മുഷ്​റഫ്​ ഹുസൈൻ ​പറഞ്ഞു. കൊലപാതക രാഷ്​ട്രീയത്തിൽ തൃണമൂൽ വിശ്വസിക്കുന്നില്ലെന്നും സമൂഹത്തിൽ സമാധാനം കൊണ്ടുവരാനാണ്​ മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്​തതെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Yuva Morcha leader shot dead in Bengal BJP blames Trinamool Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.