സുൽത്താൻ ബത്തേരി: അമ്പലവയലിൽ വാഹനം തടഞ്ഞുനിർത്തി നാല് ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ പിടികൂടി. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കർണാടകയിലെ ഹൂൻസൂരിൽനിന്ന് നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഷൈൻ, അജിത്ത്, സുൽത്താൻ ബത്തേരി സ്വദേശികളായ മുബഷീർ, ഷഫീക്ക് എന്നിവരാണ് പിടിയിലായത്.
മാർച്ച് പത്തിന് അമ്പലവയൽ-മീനങ്ങാടി റോഡിലെ മട്ടപ്പാറയിൽ െവച്ചാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ മീനങ്ങാടി സ്വദേശി ഹാരിസിനെ പണയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അമ്പലവയലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പണവുമായി സ്കൂട്ടറിൽ വന്ന ഹാരിസിനെ കാറിലെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി നാലു ലക്ഷം രൂപ കവർന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ സൈബര്‍ സെല്ലിെൻറ സഹായത്തോടെയാണ് ഹൂൻസൂരിൽ കെണ്ടത്തിയത്. നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.