കാറിൽ ഓട്ടോ ഉരസിയത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം

കൊച്ചി: ആലുവയിൽ ഓട്ടോ കാറിൽ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ മർദ്ദനം. കാറിലുണ്ടായിരുന്ന ഏലൂക്കര സ്വദേശി നസീഫ്, ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്.

യുവാക്കളെ കല്ലുകൊണ്ട് ഇടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആലുവ മാർത്താണ്ഡവർമ പാലത്തിനു സമീപമാണ് മർദ്ദനം നടന്നത്. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ റോഡ് ഗതാഗതം തടസ്സപെടുത്തിയായിരുന്നു മർദ്ദനം.

ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം. ആളുകൾ നോക്കിനിൽക്കെ കല്ലും വടിയും ഉപയോഗിച്ചായിരുന്നു മർദ്ദനം. യുവാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി വിഷ്ണു, കണ്ണൂർ സ്വദേശി റ്റിജിൻ, കളമശേരി സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റ്ലായത്. ഇവരുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    
News Summary - youth were beaten up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.