അ​ക്ഷ​യ്

മയക്കുമരുന്ന് കേസിൽ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

തൃശൂർ: എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഫെറ്റമിൻ കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പൊയ്യ വടക്കേ പൂപ്പത്തി ഏരിമൽ അക്ഷയിനെയാണ് (25) തൃശൂർ ഒന്നാം അഡീഷനൽ ജില്ല ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.

2021 ഡിസംബർ 17ന് രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ഗ്രാം എം.ഡി.എം.എ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ഗ്രാം എൽ.എസ്.ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളും കണ്ടെത്തിയത്.

ജാമ്യമില്ലാതെ വിചാരണ തടവുകാരനായാണ് കേസ് നടന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ബി. സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. 

Tags:    
News Summary - Youth gets 16 years rigorous imprisonment and 1.5 lakh fine in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.