യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുണ്ടുപാലത്ത് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ട്. ഷെരീഫ് അഹമ്മദിന്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫാണ് വിവരം പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്.

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് ദിവസം മുൻപാണ് ഷെരീഫ് സ്വന്തം വീട്ടിൽ നിന്ന് പോയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാർക്കാണ് വീട് വാടകക്ക് നൽകിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ പതിവായി നിരവധി പേർ വരാറുണ്ടെന്നും ആരെയും അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - youth found dead rented house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.