അനന്തു
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പായിപ്പാട് പി.സി കവലയിൽ ഓമണ്ണിൽ വീട്ടിൽ അനന്തുവിനെയാണ് (22) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്കുനേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചശേഷം ആക്രമിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ ഒളിവിലായിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം അനന്തുവിനെ ചാലക്കുടിയിൽനിന്ന് പിടികൂടി. കേസിലെ മറ്റു രണ്ടു പ്രതികളായ ബിബിൻ, പ്രദീഷ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സാൻജോ, സി.പി.ഒമാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.