യുവാവിനെ ആക്രമിച്ച കേസ്: ഒളിവിൽപോയ പ്രതി പിടിയിൽ

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 13ാം വാർഡ് ചള്ളിത്തോപ്പിൽ രാജേഷിനെ (29) കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് കസ്റ്റഡിയിൽ. പുന്നപ്ര പുതുവൽ വീട്ടിൽ സഫീറിനെയാണ് (22) പുന്നപ്ര പൊലീസ് ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19ന് പുന്നപ്ര സുനാമി കോളനി പരിസരത്തുവെച്ചാണ് സംഭവം.

തുടർന്ന് എറണാകുളത്തേക്കു പോയ പ്രതി പൊലീസ് എത്തിയതറിഞ്ഞ് ബംഗളൂരുവിലേക്ക് കടന്നു. എസ്.ഐ. അജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സേവ്യർ, സി.പി.ഒ ജിനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Youth attack case: Absconding accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.