അബ്ദുല്ല
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
തിരുവമ്പാടി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുല്ലയെ (23) ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവമ്പാടി എസ്.ഐ ഹാഷിമിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . സീനിയർ സി.പി.ഒമാരായ കെ.ടി. ജദീർ, കെ.എം. അനീസ്, കെ.കെ. ഷിനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.