അർജുൻ, അജയ്
കൊച്ചി: എളമക്കര കീർത്തിനഗർ ഭാഗത്തുനിന്ന് എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർഥിയടക്കം രണ്ടുയുവാക്കൾ പിടിയിലായി. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ അജയ് ശശികുമാർ (24)എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതികൾ കലൂർ, പച്ചാളം, എളമക്കര എന്നി ഭാഗങ്ങളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തിവരികയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നിർദേശപ്രകാരം എസ്.ഐ അയിൻ ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.