സിദ്ദീഖ്
പെരുവ: മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എറണാകുളം കുന്നത്തുനാട് സ്വദേശിയായ സിദ്ദീഖാണ് (27) പിടിയിലായത്. വെള്ളൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മുളക്കുളം അമ്പലപ്പടിയിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. ബൈക്കിലെത്തിയ പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
എറണാകുളത്തുനിന്ന് പെരുവ, മുളക്കുളം, പിറവം, ഭാഗത്ത് വിതരണത്തിനായി കൊണ്ടുവന്ന അരഗ്രാമിൽ താഴെയുള്ള മുന്തിയ ഇനം മയക്കുമരുന്നായിരുന്നു. വെള്ളൂർ എസ്.എച്ച്.ഒ ശരണ്യ എസ്. ദേവൻ, എസ്.ഐ എം.എൽ. വിജയപ്രസാദ്, എ.എസ്.ഐ കെ.ടി. രാമദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ടി.ആർ. ബിനീഷ്, കെ. സുരഭി, സുമൻ പി. മണി, പി.എ. അനീഷ് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.