എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യും പി​ടി​യി​ലാ​യ അ​ഫ്സ​ൽ ഖാ​ൻ​ ​എക്​സൈസ്​​ ഉദ്യോഗസ്ഥർക്കൊപ്പം

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പയിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. തേവലക്കര പാലയ്ക്കൽ ചക്കാലതെക്കതിൽ വീട്ടിൽനിന്ന് മൈനാഗപ്പള്ളി കടപ്പ തറയിൽ പുത്തൻ വീട്ടിൽ താമസിക്കുന്ന അഫ്സൽഖാൻ (25) ആണ് പിടിയിലായത്.

ഇയാളിൽനിന്ന് 20000 രൂപ വിലവരുന്ന രണ്ട് ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവാക്കൾക്ക് വിതരണം ചെയ്യാൻ തമിഴ്നാട്ടിൽ നിന്നുമാണ് ലഹരിവസ്തുക്കൾ എത്തിച്ചത്. മുമ്പ് ഇയാളിൽനിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.