Posted On
date_range Updated On
date_range മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
എടപ്പാൾ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലളമ്പ് വാക്കുളങ്ങര വീട്ടിൽ അസ്‌ലമിനെയാണ് (22) അറസ്റ്റ് ചെയ്തത്.ചങ്ങരംകുളം ഭാഗത്തുനിന്നാണ് 1.175 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. പൊന്നാനി എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ജിനീഷിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.എം. ബാബുരാജ്, എ. ഗണേശൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എൽ. ബാബു,
സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ. റിനിൽ രാജ്, ജെ.ഒ. ജെറിൻ, ശരത്, വനിത സിവിൽ എക്‌സൈസ് ഓഫിസർ രജിത എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.