അഭിജിത്ത്
Posted On
date_range Updated On
date_range കലോത്സവ വേദിക്ക് സമീപം മാരകലഹരിയുമായി യുവാവ് പിടിയിൽ
എടപ്പാൾ: കലോത്സവ വേദിക്ക് സമീപത്തുനിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി കളത്തിൽ അഭിജിത്താണ് (22) പിടിയിലായത്. എടപ്പാൾ ഉപജില്ല കലോത്സവ വേദിക്ക് സമീപത്തുനിന്നാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. വിദ്യാർഥികൾക്ക് നൽകാൻ കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. കലോത്സവ പരിസരത്ത് പൊലീസ് പരിശോധന ശക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.