അറസ്റ്റിലായ ജോ റൈമൺ ജൂനിയർ, സാഗർ
കോതമംഗലം: രാസലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലിയിൽ താമസിക്കുന്ന പനങ്ങാട് ഭജനമഠം കേളന്തറ വീട്ടിൽ ജോ റൈമൺ ജൂനിയർ (28), മൂവാറ്റുപുഴ വെള്ളൂർക്കുന്നം കീച്ചേരിപ്പടി ഇടശ്ശേരി സാഗർ (24) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
യോദ്ധാവ് ഓപറേഷന്‍റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം ആൻ തിയറ്ററിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. 22 ഗ്രാം ഹെറോയിൻ, 389 മില്ലി ഗ്രാം എം.ഡി.എം.എ എന്നിവ ഇവരിൽനിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ പി. അംബരീഷ്, ഷാജി കുര്യാക്കോസ്, എ.എസ്.ഐമാരായ കെ.എം. സലിം, ജോൺ ഷാജി, സനൽ വി. കുമാർ, സി.പി.ഒമാരായ പി.കെ. പ്രദീപ്, പി.എം. നിയാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.