വിജയ്
Posted On
date_range Updated On
date_range ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കറ്റാനം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തിയ യുവാവിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങാല വിജി ഭവനിൽ വിജയ് കാര്‍ത്തികേയനാണ് (26) പിടിയിലായത്. ഒന്നര കിലോ കഞ്ചാവും 5600 രൂപയും പിടിച്ചെടുത്തു.
കൊപ്രപ്പുര ഭാഗെത്ത വാടകവീട് കേന്ദ്രീകരിച്ച് ഇയാള്‍ രണ്ടര മാസമായി കഞ്ചാവ് വിൽക്കുകയായിരുന്നു. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിെല നിരീക്ഷണശേഷമായിരുന്നു അറസ്റ്റ്.
കുറത്തികാട് സി.ഐ എസ്. നിസാം, എസ്.ഐ സുനിമോന്, സി.പി.ഒമാരായ ടി.എസ്. നൗഷാദ്, സാദിഖ് ലബ്ബ, സന്തോഷ്, സ്വര്‍ണരേഖ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.