മനു

ബലാത്സംഗ കേസിൽ യുവാവ് പിടിയിൽ

കൊട്ടിയം: ബലാത്സംഗ കേസിൽ തിരുവനന്തപുരം കഴക്കൂട്ടം പോത്തൻകോട് ചെങ്കോട്ടുകോണം തുണ്ടത്തിൽ മടവൂർപാറ ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ എസ്. മനു (25) ​പിടിയിലായി.

പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. തുടർന്ന് അടുപ്പത്തിലായ ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന്​ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ്​ ഇയാളെ പോത്തൻകോട് നിന്ന്​ പിടികൂടിയത്.

കൊട്ടിയം ഇൻസ്​പെക്ടർ എം.സി. ജിംസ്​റ്റലി​െൻറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ സുജിത്ത് ജി. നായർ, ഷിഹാസ്​, പി.കെ. അഷ്​ടമൻ, എ.എസ്​.ഐ സുനിൽകുമാർ, സി.പി.ഒ അനീഷ്, പ്രശാന്ത്, ഷൈൻ, ബുഷ്റാ മോൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - youth arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.