Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമമെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പുന്നത്തുറ മുല്ലക്കുഴിയിൽ രാകേഷിനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിത സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെ വിവരം പുറത്തുപറയുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐ കെ.കെ. പ്രശോഭ്, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ പി.സി. സജി, ഇ.എ. അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
പാമ്പാടി: ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മീനടം തൂമ്പുങ്കൽ കെ.പി. പ്രദീപിനെയാണ് (23) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയായിരുന്നു.
സ്കൂളിൽ കൗൺസലിങ് നടത്തുന്നതിനിടെ അതിജീവിത വിവരം പുറത്തുപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.