മനു
സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
ഓച്ചിറ: ട്യൂഷന് പോകവെ പത്താം ക്ലാസ് വിദ്യാർഥിനിയെ നടുറോഡിൽ വെച്ച് അപമാനിച്ച യുവാവിനെ ഓച്ചിറ പൊലീസ് അറസ്റ്റുചെയ്തു. ശാസ്താംകോട്ട തുണ്ടിൽ തെക്കതിൽ മനു (29) ആണ് അറസ്റ്റിലായത്.
ഓച്ചിറ ഞക്കനാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം ഒക്ടോബർ 30ന് രാവിലെ 7.30 ഓടെയാണ് സംഭവം.
മാവേലിക്കര ചുനക്കരയിലുള്ള ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്ന പ്രതി പെൺകുട്ടിയുടെ സൈക്കിളിന് കുറകെ ബൈക്കുവെച്ച് തടഞ്ഞ ശേഷം കടന്നുപിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി പിടിയിലായത്. ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.