അർജുൻകുമാർ
മാന്നാർ: കുട്ടമ്പേരൂർ മുട്ടേൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പ്രവേശന കവാടത്തിലെ നെയിം ബോർഡ് നശിപ്പിച്ച യുവാവ് പിടിയിൽ. മാന്നാർ കുരട്ടിശ്ശേരി വിഷവർശേരിക്കര പാലപ്പറമ്പിൽ അർജുൻകുമാറിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
അക്രമത്തിന്റെ ദൃശ്യങ്ങൾ പള്ളിയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മെയിൻ റോഡിലൂടെ എത്തിയ അർജുൻ ഇരുചക്ര വാഹനം വെയിറ്റിങ് ഷെഡിന് സമീപത്തായി ഒതുക്കി വെച്ച ശേഷം വളരെ സാവകാശത്തിലാണ് നെയിം ബോർഡിൽ ഇരുമ്പ് കമ്പി കുത്തി കയറ്റി നശിപ്പിക്കുന്നത്.
തുടർന്ന് മുണ്ട് മടക്കി ഉടുത്ത് വാഹനത്തിൽ കയറി മാന്നാർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ അടക്കം മാനേജിങ് കമ്മിറ്റി മാന്നാർ പൊലീസ് സ്റ്റേഷൻ എസ്. എച്. ഒ. ക്ക് പരാതി നൽകിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അർജുൻകുമാറിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.