Posted On
date_range Updated On
date_range വീട്ടമ്മക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ
നേമം: സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു സംഭവം.
രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത്. രാധാമണിയമ്മയുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണെന്ന് പൊലീസ് പറഞ്ഞു.
സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയൻ, ബൈജു, സി.പി.ഒമാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.