പ്രതികളായ സുഹൈലും അമലും

എം.ഡി.എം.എയുമായി യുവാവും ഇടനിലക്കാരനും പിടിയിൽ

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈൽ (34) നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സുഹൈൽ സഞ്ചരിച്ച കെ.എൽ. KL 10 W 8003 നമ്പർ ഹോണ്ട സിറ്റി കാറിൽ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേൽതൊടിവീട്ടിൽ അമലി(23) നെ പിടികൂടിയത്.

മൈസൂരിൽ വച്ച് സുഹൈലിന് എം.ഡി.എം.എ കൈമാറിയ ശേഷം ഇയാൾ ബസിൽ യാത്ര ചെയ്ത് വരികയായിരുന്നു. എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സബിത, എസ്.സി.പി.ഓമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Youth and middleman arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.