ഷാഹിദ്, മേഘന
എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയില്‍
തൃപ്പൂണിത്തുറ: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയിൽ. തൃപ്പൂണിത്തുറ വടക്കേക്കോട്ട താമരകുളങ്ങര സ്പെയിസ് ഗാര്ഡന് അപ്പാര്‍ട്മെന്റിന് സമീപം ശ്രീനന്ദനം വീട്ടില്‍ മേഘന (25), മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിന് സമീപം തടിയംകുളം വീട്ടില്‍ ഷാഹിദ്(27) എന്നിവരെയാണ് ചാത്താരി വൈമിതി റോഡു ഭാഗത്തുനിന്ന് 1.45 ഗ്രാം എം.ഡി.എ.എയുമായി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും പിടികൂടിയത്. മേഘനയെ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെന്ന നിലയില്‍ ബന്ധപ്പെടുകയും തന്ത്രപരമായി കെണിയൊരുക്കി പ്രതികളെ പിടികൂടുകയായിരുന്നു. ഷാഹിദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന എം.ഡി.എം.എ ഇവർ വാടകക്ക് താമസിക്കുന്ന കാക്കനാട് കെന്നടിമുക്കിലെ വീട്ടില്‍വെച്ച് ചെറിയ പൗച്ചുകളിലാക്കി കോളജ് വിദ്യാര്‍ഥികൾക്കും മറ്റും വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘന ഈ ബന്ധം പിരിഞ്ഞശേഷം എറണാകുളത്ത് ഉബര്‍ ടാക്സി ഓടിച്ചിരുന്ന ഷാഹിദുമായി പ്രണയത്തിലാകുകയായിരുന്നു. ഒരു വര്‍ഷമായി വാടകക്ക് വീടെടുത്ത് ഒന്നിച്ച് താമസിച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.