അനന്തു
Posted On
date_range Updated On
date_range വിദ്യാർഥിനിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ
കാക്കനാട്: വിദ്യാർഥിനിയെ പിന്തുടർന്നും കോളജിൽ കയറിച്ചെന്നും ശല്യപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വൈറ്റില പൊന്നുരുന്നി മാടവനപ്പറമ്പിൽ വീട്ടിൽ അനന്തുവാണ് (23) പൊലീസിന്‍റെ പിടിയിലായത്.
നഗരത്തിലെ പ്രമുഖ കോളജ് വിദ്യാർഥിനിയുടെ ബാഗ് അനന്തു കോളജിലെത്തി എടുത്തുകൊണ്ടുപോകുകയും ബാഗ് വാങ്ങാൻ ചെന്ന പെൺകുട്ടിയുടെ കൈയിൽ കയറിപ്പിടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.