Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മല്ലപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കീഴ്വായ്പൂര് പരക്കത്താനം പുത്തൻപുരയ്ക്കൽ അഖിലിനെയാണ് (21) കീഴ്വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് അറസ്റ്റ് ചെയ്തത്.
വീട്ടിൽനിന്ന് കാണാതായെന്ന പരാതിയിൽ പെൺകുട്ടിയെ കാസർകോട്ടുനിന്ന് കണ്ടെത്തി മടക്കിക്കൊണ്ടുവന്ന് മൊഴിയെടുത്തപ്പോഴാണ് നേരത്തേ നടന്ന പീഡന വിവരം പറഞ്ഞത്. തുടർന്ന് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.