കറുകച്ചാലിലെ കടയിൽനിന്ന് സ്വർണമാല തട്ടിയെടുത്തയാളുടെ സി.സി ടി.വി ദൃശ്യം
കറുകച്ചാൽ: സ്വർണാഭരണം വാങ്ങാനെത്തിയ യുവാവ് മൂന്നുപവന്റെ മാലയുമായി മുങ്ങി. കറുകച്ചാൽ സെൻട്രൽ ജങ്ഷനു സമീപം പ്രവർത്തിക്കുന്ന സുമംഗലി ജ്വല്ലറിയിൽ ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു തട്ടിപ്പ്. സ്‌കൂട്ടറിൽ മാസ്‌ക് ധരിച്ചെത്തിയ യുവാവ് കടയിലെത്തി ഉടമയോടു മൂന്നു പവന്‍റെ മാല ആവശ്യപ്പെട്ടു.
പറഞ്ഞ തൂക്കമുള്ള നിരവധി സ്വർണമാലകൾ ഇയാളെ കാണിച്ചു. പത്തുമിനിറ്റോളം കടയിലിരുന്ന ഇയാൾ ഒരു മാല തെരഞ്ഞെടുത്തു. ശേഷം തൂക്കം നോക്കി തുക പറയാൻ ആവശ്യപ്പെട്ടു. ഇതിനിടെ മേശപ്പുറത്തുണ്ടായിരുന്ന സ്വർണമാലകളുമെടുത്ത് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
രണ്ടുമാലയിൽ ഒന്ന് നിലത്തുവീണു. മറ്റൊന്നുമായി സ്‌കൂട്ടറിൽ കയറി കടന്നുകളഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗുരുമന്ദിരത്തിനു സമീപം തിരിഞ്ഞ് ഇയാൾ മേഴ്‌സി റോഡിലൂടെ പോകുന്നതാണ് കണ്ടത്. കഴിഞ്ഞ ആഴ്ചയും ഇയാൾ ഇതേ കടയിലെത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.