Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
ആലക്കോട്: ചവർണ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന ആലക്കോട് വെള്ളിലാംചുവട്ടിൽ നൗഫലിനെ (25) 18 ഗ്രാം കഞ്ചാവുമായി മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ഷെമീറും പാർട്ടിയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജി. കിഷോർ, പ്രിവന്റിവ് ഓഫിസർ വി.എസ്. നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിബു രാജ്, എം.വി. ഡെന്നി, ചാൾസ് എഡ്വിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ അംബിക, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.