വിഷ്ണു എസ്. കുമാർ
Posted On
date_range Updated On
date_range യുവാവ് മയക്കുമരുന്നുമായി പിടിയിൽ
കഴക്കൂട്ടം: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ ഫയർസ്റ്റേഷൻ റോഡ് കീഴേ പുളിക്കൽ വീട്ടിൽ വിഷ്ണു എസ്. കുമാർ (24) ആണ് പിടിയിലായത്.
ബംഗളുരുവിൽ നിന്ന് വാങ്ങി കച്ചവടത്തിനായി കൊണ്ടുവന്നതാണ് എം.ഡി.എം.എ. 10 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നു കണ്ടെത്തി. ബംഗളുരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പവർ ബാങ്കിനുള്ളിൽ രണ്ട് കവറുകളിലായാണ് സിന്തറ്റിക് ലഹരി ഒളിപ്പിച്ചുവെച്ചിരുന്നത്. അടിപിടി കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ആദ്യമാണ് ലഹരിക്കേസിൽ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.