അഭിഷേക്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയില്‍
വെള്ളറട: 30 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളറട ഭാഗത്തുനിന്നാണ് പിടികൂടിയത്. അഞ്ചുമരങ്കാല കൈവന്‍കാല സ്വദേശി അഭിഷേകി(21)നെയാണ് അറസ്റ്റ് ചെയ്തത്.
തൊണ്ടിസാധനങ്ങളും പ്രതിയെയും അമരവിള റേഞ്ച് ഓഫിസിലേക്ക് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റിവ് ഓഫിസര്‍ ഷാജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനീഷ് കുമാര്‍, ലാല്‍കൃഷ്ണ, സുബാഷ് കുമാര്‍, എക്‌സൈസ് ഡ്രൈവർ സൈമണ്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.