Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
തലശ്ശേരി: വാഹന പരിശോധനക്കിടെ ബ്രൗൺ ഷുഗറുമായി യുവാവ് പൊലീസ് പിടിയിൽ. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂർ പുറത്തൂർ സ്വദേശി നങ്ങ്യാട്ട് വീട്ടിൽ എൻ. ശ്രീജിത്താണ് (35) പിടിയിലായത്. ഇയാളിൽനിന്ന് 1.567 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
തലശ്ശേരി റെയിൽവേ സ്റ്റേഷനടുത്ത ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നാണ് പട്രോളിങ് നടത്തുകയായിരുന്ന തലശ്ശേരി എസ്.ഐ സജേഷ് സി. ജോസും സംഘവും യുവാവിനെ പിടികൂടിയത്. മയക്കുമരുന്ന് വിപണനം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.