20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്‌: ആർ.പി.എഫ് ക്രൈം ഇന്‍റലിജൻസും എക്‌സൈസ് റേഞ്ചും ചേർന്ന് പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം താഴത്തെങ്ങാടി സ്വദേശി നബീൽ മുഹമ്മദ്‌ (25) ആണ് പിടിയിലായത്.

വിശാഖപട്ടണത്തിൽനിന്ന് ട്രെയിൻ മാർഗം പാലക്കാട്‌ എത്തിയ ശേഷം കോട്ടയത്തേക്ക് ബസിൽ പോകാനായിരുന്നു പദ്ധതിയെന്ന് ഇയാൾ മൊഴി നൽകി.

എറണാകുളത്തും കോട്ടയത്തുമുള്ള ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാന ഇടപാടുകാരിൽ ഒരാളാണ് പിടിയിലായ നബീലെന്ന് ആർ.പി.എഫ് കമാന്‍ഡന്‍റ് ജെതിൻ ബി. രാജ് അറിയിച്ചു.ആർ.പി.എഫ് ഇൻസ്‌പെക്ടർ കേശവദാസ്, എക്സൈസ് സി.ഐ പി.കെ. സതീഷ് എന്നിവർ പരിശോധക്ക് നേതൃത്വം നൽകി. 

Tags:    
News Summary - Young man arrested with 20 kg ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.