ഹ​സ്സ​ൻ

ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: ആന്ധ്രയില്‍നിന്ന് ട്രെയിനില്‍ എത്തിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്ക്കല്‍ വീട്ടില്‍ ഹസ്സനാണ് (32) പിടിയിലായത്.

നര്‍കോട്ടിക് ഡ്രൈവിന്‍റെ ഭാഗമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ബസില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ വൈകീട്ട് ആറോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാളെ പിടികൂടിയത്.

കിലോക്ക് 4000 രൂപ നല്‍കിയാണ് ആന്ധ്രയില്‍നിന്ന് കഞ്ചാവ് വാങ്ങുന്നത്. നാട്ടിലെത്തിച്ച് കിലോ 20,000 രൂപക്ക് വില്‍ക്കുകയാണ് പതിവ്. പതിവായി കഞ്ചാവ് കടത്താറുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം. അനില്‍കുമാര്‍, എസ്.ഐ എസ്. ജലീലിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങള്‍, നോര്‍ത്ത് എസ്.ഐ രാജേഷ്, ജൂനിയര്‍ എസ്.ഐ തോമസ്, ജി.എസ്.ഐ നന്ദകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Young man arrested with 12 kg cannabis smuggled in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.