പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

ഏഴു കോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഏഴുപേർ അറസ്റ്റിൽ

ആലുവ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഏഴു കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നടത്തിപ്പുകാരൻ ഉൾപ്പെടെ ഏഴു പേർ അറസ്‌റ്റിൽ. നടത്തിപ്പുകാരനായ ആലുവ ഉളിയന്നൂർ ചിറ്റാട്ടുകടത്ത് വീട്ടിൽ അയൂബ് (40), രാജസ്ഥാൻ സ്വദേശികളായ ജഗറാം (22), നർപത് ലാൽ (28), ബാവര രാം (20), അനിൽ കുമാർ (19), ബവേഷ് കുമാർ (19), സ്വരൂപ റാം (20) എന്നിവരെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

സമീപകാലത്ത് കേരളത്തിൽ നടന്ന ഏറ്റവും വലിയ നിരോധിത പുകയില ഉൽപന്ന വേട്ടയാണിത്. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കീഴ്മാട് നാലാം മൈൽ ചക്കംകുളങ്ങര ഭാഗത്ത് പ്രവർത്തിക്കുന്ന ഗോഡൗണിൽ ബുധനാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ് 785 ചാക്കുകളിൽ അട്ടിയിട്ടുവെച്ച നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഇതിൽ 15 ലക്ഷത്തിലേറെ പാക്കറ്റുണ്ട്.

ഒരു പാക്കറ്റ് വിൽക്കുന്നത് 50 രൂ‌പക്ക് മുകളിലാണ്. ഡൽഹി, യു.പി, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് വലിയ വാഹനങ്ങളിലാണ് ഇവിടേക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ചിരുന്നത്. ഇവിടെനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷെമീർ, എടത്തല എസ്.എച്ച്.ഒ എസ്.എസ്. ശ്രീലാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Banned tobacco products worth Rs 7 crore seized; seven people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.