അ​ജി​ത്ത്​

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വള്ളികുന്നം: പ്രേമം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. തെന്മല ഉരുക്കുഴി പാരിവിള പുത്തൻവീട്ടിൽ അജിത്തിനെയാണ് (27) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 16ന് പുനലൂരിലെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ഇല്ലാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് 17കാരിയെ അജിത്ത് തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. പെൺകുട്ടി എറണാകുളത്തെ ആയുർവേദ ക്ലിനിക്കിലാണ് ജോലി ചെയ്തിരുന്നത്.  

Tags:    
News Summary - Young man arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.