Posted On
date_range Updated On
date_range പോക്സോ കേസില്‍ യുവാവ് അറസ്റ്റിൽ
പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്തുനിന്ന് പിടികൂടിയത്. ശിശുക്ഷേമസമിതിയില്‍ ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവം പുറത്തായതോടെ ഒളിവില്‍പോയ പ്രതിയെ മൊബൈല്‍ ടൗവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.