Posted On
date_range Updated On
date_range പെരുമണ്ണയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോട്ടക്കൽ: പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴിങ്ങരയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. മുളയത്ത് ജംഷീറിനാണ് (37) കുത്തേറ്റത്. ഇയാളെ ചങ്കുവെട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അയൽവാസിയായ മാമ്പറ്റ മൊയ്‌തീൻകുട്ടിയാണ് ജംഷീറിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായാണ് അറിയുന്നത്. കൽപ്പകഞ്ചേരി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.