മു​ഹ​മ്മ​ദ് റാ​ഫി​

സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: സ്റ്റുഡിയോ ഉടമ പിടിയിൽ

പെരുമ്പാവൂർ: സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ് റാഫിയാണ് (42) പിടിയിലായത്.

ഫോൺ ടെക്നീഷ്യൻ കൂടിയായ ഇയാൾക്ക് 2018ൽ ഒരു യുവതി ഫോൺ ഡിസ് പ്ലേ മാറ്റാനായി നൽകിയിരുന്നു. ഫോണിലുണ്ടായിരുന്ന യുവതിയുടെയും കൂട്ടുകാരിയുടെയും ചിത്രങ്ങളും വിഡിയോകളും ഇയാൾ രഹസ്യമായി കമ്പ്യൂട്ടറിലേക്ക് പകർത്തുകയായിരുന്നു.

ഇയാളുടെ സ്റ്റുഡിയോയിൽ ഡബ്ബിങ്ങിനായി എത്തിയ മറ്റൊരു യുവതിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും കൂടുതൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുമുള്ള പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Studio owner arrested for threatening to distribute women's pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.