ന്യൂഡൽഹി: ജൻമദിനം ആഘോഷിക്കാൻ ദുബൈയിലേക്ക് കൊണ്ടുപോകാൻ തയാറാകാതിരുന്ന ഭർത്താവിനെ യുവതി ഇടിച്ചുകൊന്നു. പുനെയിലാണ് ദാരുണ സംഭവം. ഭാര്യയുടെ ആവശ്യം മുഖവിലക്കെടുക്കാതിരുന്ന 36കാരന്റെ ജീവനാണ് നഷ്ടമായത്. നിഖിൽ ഖന്നയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച ദമ്പതികൾ താമസിച്ചിരുന്ന അപാർട്മെന്റിൽ വെച്ച് ഇരുവരും ഇതുസംബന്ധിച്ച് തർക്കമുണ്ടായി. പുനെയിലെ വനവാഡി ഭാഗത്തെ ആഡംബര ഫ്ലാറ്റിലായിരുന്നു ദമ്പതികളുടെ താമസം. ആറുവർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് നിഖിലും രേണുകയും. കൺസ്ട്രക്ഷൻ മേഖലയിൽ ബിസിനസ് നടത്തുകയായിരുന്നു നിഖിൽ.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിറന്നാൾ ദിനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകാത്തതിലും തനിക്ക് ആഡംബര സമ്മാനങ്ങൾ നൽകാത്തതിലും രേണുക നിഖിലുമായി വഴക്കിട്ടു. ജൻമദിനത്തിൽ മാത്രമല്ല, വിവാഹവാർഷികത്തിനും നിഖിൽ സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നില്ല. പിറന്നാളിന് ദുബൈയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ടും നിഖിൽ മൈൻഡ് ചെയ്യാത്തതിൽ രേണുക കലിപ്പിലായിരുന്നു.
തുടർന്ന് ഇരുവരും വഴക്കിട്ടു. രോഷാകുലയായ രേണുക നിഖിലിന്റെ മൂക്കിന് ഇടിച്ചു. ശക്തമായ പ്രഹരമേറ്റ് നിഖിലിന്റെ മൂക്കിന് പരിക്കുപറ്റി. വലിയ രീതിയിൽ രക്തസ്രാവവുമുണ്ടായി. പല്ലുകളും പൊട്ടി. പെട്ടെന്ന് തന്നെ നിഖിൽ ബോധരഹിതനാവുകയും ചെയ്തു. രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.