ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് കെ​ണി​യി​ൽ യു​വ​തി​ക്ക് 1.82 കോ​ടി ന​ഷ്ടം

മംഗളൂരു: ഡിജിറ്റൽ അറസ്റ്റ് കെണിയിൽ കുടുക്കി യുവതിയിൽനിന്ന് 1,81,50,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 24ന് തനിക്ക് അജ്ഞാത നമ്പറിൽനിന്ന് കാൾ ലഭിച്ചു.

മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽനിന്നാണെന്ന് വ്യാജമായി അവകാശപ്പെട്ട് വിളിച്ചയാൾ നിയമവിരുദ്ധമായ പണ കൈമാറ്റം, കമീഷനു വേണ്ടി മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് ആരോപിച്ചു. ആരോപണങ്ങളിൽ ഭയന്ന തന്നോട് കത്ത് എഴുതി വിഡിയോ കാളിൽ കാണിച്ച് വാട്സ്ആപ് നമ്പറിലേക്ക് അയക്കാൻ നിർദേശിച്ചു.

വിനോദ് റാത്തോഡ്, രാജേഷ് മിശ്ര എന്നീ പൊലീസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് അജ്ഞാത വ്യക്തികൾ വാട്സ്ആപ് വിഡിയോ കാളുകൾവഴി വീണ്ടും അവരെ ബന്ധപ്പെടുകയും അവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തു.

പണം കൈമാറിയാൽ കേസ് ‘പരിഹരിച്ചുകഴിഞ്ഞ്’ അത് തിരികെ നൽകുമെന്ന് അവർ ബോധ്യപ്പെടുത്തി. അത് വിശ്വസിച്ച്, ഒക്ടോബർ 28നും നവംബർ 11നും ഇടയിൽ ഘട്ടംഘട്ടമായി ആർ‌.ടി‌.ജി.‌എസ് വഴി മൊത്തം 1,81,50,000 രൂപ ട്രാൻസ്ഫർ ചെയ്തു’’.

Tags:    
News Summary - Woman loses Rs 1.82 crore in digital arrest trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.