ഭോപാൽ: ഭാര്യയും കാമുകനും ചേർന്ന് 40കാരനെ മർദിച്ച് കൊലപ്പെടുത്തിയ നിലയിൽ. മധ്യപ്രദേശിലെ ഭോപാലിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേർന്ന് മൃതദേഹം കാറിൽ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ച് കീഴടങ്ങുകയായിരുന്നു.
40കാരനായ ധൻരാജ് മീണക്ക് ഭാര്യ സംഗീത മീണയും (34) കാമുകൻ ആശിഷ് പാണ്ഡെയും (32) ചേർന്ന് ഉറക്കഗുളിക നൽകുകയായിരുന്നു. ശേഷം വടിയും ചുറ്റികയും ഉപയോഗിച്ച് ധൻരാജിനെ അടിച്ചുകൊന്നു.
ആശിഷ് പാണ്ഡെയുമായി സംഗീതക്ക് അടുപ്പമുള്ള വിവരം ധൻരാജ് അറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. തുടർന്ന് ഭാര്യയെ ഇയാളിൽനിന്ന് അകറ്റാൻ ശ്രമിച്ചു. ഇതേചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുമുണ്ടായിരുന്നു. തുടർന്നാണ് ഭാര്യയും കാമുകനും ചേർന്ന് ധൻരാജിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. ധൻരാജ് രാത്രി വീട്ടിൽ ഉറങ്ങികിടന്നപ്പോഴായിരുന്നു ആക്രമണം.
പ്രതികൾ ഇരുവരും മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പാളിയതോടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കാറിലാക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ധൻരാജിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.